
ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചു തകർത്തു. ആലപ്പുഴ ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തതിന് പുറമെ ഹോട്ടല്‍ ജീവനക്കാരിയെയും ഇയാള്‍ മർദിച്ചു. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതിയിലുള്ള ഹോട്ടലിലാണ് അതിക്രമം നടന്നത്.
കൂടുതല്‍ ചിക്കൻ നല്‍കാമെന്ന് പറഞ്ഞിട്ടും ജീവനക്കാരനെ ചീത്ത വിളിക്കുകയും അധിക്ഷേപിക്കുകയും മനോവിഷമമുണ്ടാക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കഴിച്ചുകൊണ്ടിരിക്കുന്ന ഫ്രൈഡ് റൈസും പാത്രവും പ്രതി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടറും ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാപനത്തിന് 35,000 രൂപയോളം നഷ്‌ടമുണ്ടായതെന്നും പരാതിയില്‍ പറയുന്നു. കേസെടുത്ത ഹരിപ്പാട് പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



