വൈക്കം കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽകഥകളി നടൻ കലാമണ്ഡലം വൈക്കം കരുണാകരനാശാൻ അനുസ്മരണവും തൃപ്പൂണിത്തുറ വൈക്കം കരുണാകരൻ സ്മാരക കഥകളി സ്കൂൾ പത്താം വാർഷികവും നടത്തി.
വൈക്കം: വൈക്കം കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽകഥകളി നടൻ കലാമണ്ഡലം വൈക്കം കരുണാകരനാശാൻ അനുസ്മരണവും ത്രിപ്പൂണിത്തുറ വൈക്കം കരുണാകരൻ സ്മാക കഥകളി സ്കൂൾ പത്താം വാർഷികവും നടത്തി.
വൈക്കം തെക്കേനടയിലെ സമൂഹമഠം ഹാളിൽ വൈക്കം കഥകളി ക്ലബ് സെക്രട്ടറി വി.പി. നാരായണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം അപ്പുക്കുട്ടൻ സ്വരലയ ഉദ്ഘാടനം ചെയ്തു.
കഥകളിയിൽ കൃഷ്ണവേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയകലാമണ്ഡലം വൈക്കം കരുണാകരൻ
ആശാനോടുള്ള ആദരസൂചകമായി കൃഷ്ണം കരുണാകരമെന്ന പേരിൽ ഒരു പകൽ മുഴുവൻ കഥകളി അവതരണം നടത്തി. പത്തോളം കഥകളികളാണ് അവതരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ അവതരിപ്പിച്ച രുഗ്മിണി സ്വയംവരം കഥകളിയിൽ മീരാസനൽ കൃഷ്ണനെയും കലാമണ്ഡലം കരുണാകരൻ്റെ മകൻ കെ.പി.പ്രകാശ് സുദേവനെയും അവതരിപ്പിച്ച് ശ്രദ്ധാകേന്ദ്രമായി.
ത്രിപ്പൂണിത്തുറ മുൻ നഗരസഭ ചെയർപേഴ്സണും കഥകളിയിൽ രാവണവേഷമവതരിപ്പിച്ച് പ്രശസ്തയുമായ കലാമണ്ഡലം കരുണാകരൻ്റെ മകൾ അഡ്വ.രഞ്ജിനി സുരേഷ് അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകി.
കലാനിരൂപകൻ വി. കലാധരൻ, ഡോ. പി. രാജശേഖരൻ, ആർ.വി. ശശി തമ്പുരാൻ, വൈക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്. ഹരിദാസൻ നായർ, കെ.പി.വിനോദ്, സന്ദീപ് മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു.
.