play-sharp-fill
വൈക്കത്ത് അഷ്ടമി ഉദയനാപുരത്ത് തൃക്കാർത്തിക; ഇരു ക്ഷേത്രങ്ങളിലും കൊടിക്കുറ തയ്യാറാക്കുന്നത് ചെങ്ങന്നൂർ സ്വദേശി സാജൻ

വൈക്കത്ത് അഷ്ടമി ഉദയനാപുരത്ത് തൃക്കാർത്തിക; ഇരു ക്ഷേത്രങ്ങളിലും കൊടിക്കുറ തയ്യാറാക്കുന്നത് ചെങ്ങന്നൂർ സ്വദേശി സാജൻ

 

സ്വന്തം ലേഖകൻ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉൽസവത്തിനും ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനും കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറകൾ തുന്നുന്നതിനുള്ള ഭാഗ്യം ഇക്കുറിയും സാജനു തന്നെ.

 

ചെങ്ങന്നൂർ മുണ്ടൻകാവ് പാണംപറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ കെ.ജി.സാജനാണ് ഇരു ക്ഷേത്രങ്ങളിലേയും കൊടിക്കൂറ തുന്നുന്നത്. ഇരു ക്ഷേത്രങ്ങളിലും12 ന് സമർപ്പിക്കും. ഉദയനാപുരം ക്ഷേത്രത്തിൽ രാവിലെ ഒൻപതിനും വൈക്കം ക്ഷേത്രത്തിൽ 10.30നുമാണ് കൊടിക്കൂറ സമർപ്പിക്കുന്നത്. എക്സലന്റ് എൻ ട്രൻസ് കോച്ചിംഗ് സെന്റർ ഉടമ വൈക്കപ്രയാർ ആലുങ്കൽ പ്രതാപചന്ദ്രനാണ് ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ വഴിപാടായി സമർപ്പിക്കുന്നത്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലടക്കം നിരവധി ക്ഷേത്രങ്ങളിൽ കൊടിക്കൂറ തീർത്ത സാജൻ 21-ാം തവണയാണ് വൈക്കത്തും ഉദയനാപുരത്തും കൊടിക്കൂറ തീർക്കുന്നത്
വൈക്കം ക്ഷേത്രത്തിന് സമീപം താമസിച്ച് വൃതശുദ്ധിയോടെ മൂന്നാഴ്ചക്കാലത്തെ പ്രയത്ന ഫലമായാണ് കൊടിക്കൂറകൾ രൂപകൽപന ചെയ്യുന്നത്. അഞ്ചര മീറ്റർ നീളത്തിൽ നവഗ്രഹ സങ്കൽപത്തിൽ ഒൻപത് വർണങ്ങളിലായി തീർക്കുന്ന കൊടിക്കൂറയിൽ ഏഴു നിറം മൂന്ന് തവണ ആവർത്തിച്ച് 21 കോളമായാണ് കൊടിക്കൂറയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്.

 

വൈക്കം ക്ഷേത്രത്തിലെ കൊടിക്കൂറയിൽ ഒരു വശത്ത് നന്ദികേശൻ , തൃക്കണ്ണ്, വലിയ കുമിള, നാലു കാളാഞ്ചി , ഓട്ടുമണി എന്നിവ തുന്നിചേർക്കും. മറുവശത്ത് നന്ദികേശന് പകരം മാനാണെന്ന പ്രത്യേകതയുമുണ്ട്. ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയ്ക്ക് വൈക്കം ക്ഷേത്രത്തിലെ അപേക്ഷിച്ച് ഒരിഞ്ച് നീളം കുറവാണ്. ഉദയനാപുരത്തെ കൊടിക്കൂറയിൽ വെള്ളിചന്ദ്രക്കല, വെള്ളിക്കുമിള, തമിഴി