കോട്ടയം വൈക്കത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകർക്ക്’ വൈക്കം കോർട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
വൈക്കം: ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ് വൈക്കം കോർട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സഹകരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകർക്ക്’ സ്വീകരണം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എൻ.സി. ജോസഫ് നൂറോക്കരി ഉദ്ഘാടനം ചെയ്തു. കോർട്ട്
സെൻറർ പ്രസിഡൻറ് അഡ്വ ശ്രീകാന്ത് സോമൻ അഭ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിപ്രത്തുശ്ശേരി സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ ജോർജ് ജോസഫ് ,വിവിധ സഹകരണ
സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ റീനു കെ.മാത്യു, അഡ്വ ആൻ മരിയ ജയിംസ്
എന്നിവരെ ആദരിച്ചു. സെക്രട്ടറി സാജു വാതപ്പള്ളി,ജോജി അലക്‌സ്,കെ.പി ശിവജി, പി.എ. സുധീരൻ,എസ്.കെ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
Third Eye News Live
0