വൈക്കത്ത് ‘കോൾഡ് കേസി’നു സമാനമായ സംഭവം: ചതുപ്പു നിലത്തിൽ നിന്നും തലയോട്ടിയും എല്ലിൻ കഷണങ്ങളും; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് വൈക്കം ചെമ്മനാകരിയിലെ ചതുപ്പ് നിലത്തിൽ നിന്നും

വൈക്കത്ത് ‘കോൾഡ് കേസി’നു സമാനമായ സംഭവം: ചതുപ്പു നിലത്തിൽ നിന്നും തലയോട്ടിയും എല്ലിൻ കഷണങ്ങളും; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് വൈക്കം ചെമ്മനാകരിയിലെ ചതുപ്പ് നിലത്തിൽ നിന്നും

സ്വന്തം ലേഖകൻ

വൈക്കം: വൈക്കത്ത് ചതുപ്പു നിലത്തിൽ നിന്നും തലയോട്ടിയും മനുഷ്യശരീരത്തിന്റെ എല്ലിൻ കഷണങ്ങളും കണ്ടെത്തി. പൃഥ്വിരാജിന്റെ സിനിമയായ കോൾഡ് കേസിനു സമാപനമായ സംഭവങ്ങളാണ് ഇപ്പോൾ വൈക്കത്ത് ഉണ്ടായിരിക്കുന്നത്.

കോൾഡ് കേസിൽ ചതുപ്പ് നിലത്തിൽ നിന്നും ലഭിച്ച തലയോട്ടി പരിശോദിച്ചാണ് കേസിന് തുമ്പുണ്ടാക്കിയത്. വൈക്കം ചെമ്മനാകരിയിൽ മീൻകൃഷിക്കായി വൃത്തിയാക്കിയ ചതുപ്പ് നിലത്തിലാണ് തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോട്ടിയ്ക്കും എല്ലിൻ കഷണത്തിനും മാസങ്ങൾ പഴക്കമുണ്ടെന്നു സംശയിക്കുന്നു. മീൻകുളത്തിനായി ഇവിടെ വൃത്തിയാക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തിയത്. തുടർന്നു സ്ഥലം ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, തലയോട്ടിയും അവശിഷ്ടങ്ങളും കസ്റ്റഡിയിൽ എടുത്തു. തുടർന്നു സ്ഥലത്ത് പൊലീസ് ബന്തവസ് ഏർപ്പെടുത്തി.

രാത്രിയായതുകൊണ്ടു തന്നെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ബൂധനാഴ്ച മാത്രമേ നടക്കൂ. തലയോട്ടിയും അസ്ഥികൂടവും ഇവിടെ എങ്ങിനെ എത്തി എന്നത് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണ്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.