വൈക്കത്ത് റേഷൻ കടയിൽ നിന്ന് ലഭിച്ച അരിയിൽ നിറയെ പുഴുക്കൾ ; താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി ഗ്രഹനാഥൻ.രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ പരാതി വ്യാപകമായിട്ടും സിവില്‍ സപ്ലൈസ് മന്ത്രി നടപടി സ്വീകരിച്ചില്ല.

വൈക്കത്ത് റേഷൻ കടയിൽ നിന്ന് ലഭിച്ച അരിയിൽ നിറയെ പുഴുക്കൾ ; താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി ഗ്രഹനാഥൻ.രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ പരാതി വ്യാപകമായിട്ടും സിവില്‍ സപ്ലൈസ് മന്ത്രി നടപടി സ്വീകരിച്ചില്ല.

സ്വന്തം ലേഖിക.

വൈക്കം :റേഷൻകടയില്‍നിന്നു ലഭിച്ച പുഴു നുരയ്ക്കുന്ന അരിയുമായി ഗൃഹനാഥൻ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.

വൈക്കം ഉദയനാപുരം നേരേകടവ് വെള്ളമ്പറത്ത് വി.എസ്. സന്തോഷാണ് നേരേകടവിലെ എട്ടാം നമ്പര്‍ റേഷൻകടയില്‍ നിന്നും വാങ്ങിയ പുഴുനുരയ്ക്കുന്ന 20 കിലോ കുത്തരിയുമായി ആണ് സമരത്തിനെത്തിയത്. ഈ കടയില്‍നിന്ന് താൻ വാങ്ങിയ അഞ്ചു കിലോ പച്ചരിയിലും പുഴുക്കളുണ്ടായിരുന്നെന്ന് സന്തോഷ് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം താലൂക്കിലെ 171 റേഷൻ കടകളില്‍ ഭൂരിഭാഗം കടകളിലും പുഴുക്കളും പുഴുക്കട്ടയുമുള്ള അരി ലഭിച്ചിരുന്നു. സിവില്‍ സപ്ലൈസിന് അരി നല്‍കുന്ന രണ്ടു മില്ലുകള്‍ വിതരണം ചെയ്ത അരിയിലാണ് പുഴുക്കളുണ്ടായിരുന്നതെന്ന് റേഷൻവ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.

കോട്ടയം ചിങ്ങവനത്തെ എഫ്സിഎ ഗോഡൗണിലെ വൃത്തിഹീനമായ സാഹചര്യമാണ് ഗോഡൗണില്‍ എത്തിക്കുന്ന അരിയില്‍ പുഴുവും കീടങ്ങളുമുണ്ടാകാൻ കാരണമാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം പുഴുക്കളുള്ള അരി വിതരണം ചെയ്യരുതെന്നു റേഷൻ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെന്നും ഭക്ഷ്യയോഗ്യമല്ലാത്ത അരി എത്രയാണെന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കിയവര്‍ക്ക് പകരം അരി നല്‍കാൻ നടപടി സ്വീകരിച്ചെന്നും വൈക്കം താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. അജി പറഞ്ഞു.

രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ പരാതി വ്യാപകമായിട്ടും സിവില്‍ സപ്ലൈസ് മന്ത്രി നടപടി സ്വീകരിച്ചില്ലെന്ന് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.ഡി. ഉണ്ണി ആരോപിച്ചു.

സിവില്‍ സപ്ലൈസ് അധികൃതരും സര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി പി.ഡി. ഉണ്ണി പറഞ്ഞു.