play-sharp-fill
കഞ്ചാവ് വിൽപ്പന, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; വൈക്കം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കഞ്ചാവ് വിൽപ്പന, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; വൈക്കം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖിക

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി.

തലയാഴം തോട്ടകം ഭാഗത്ത് മണ്ണമ്പളളില്‍ വിട്ടില്‍ ഹരിക്കുട്ടന്‍ മകന്‍ ഹരിഷ് (34) നെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ഇയാള്‍ കഴിഞ്ഞ കുറെ വർഷങ്ങളായി വൈക്കം, കടുത്തുരുത്തി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് വിൽപ്പന, അടിപിടി , തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.