play-sharp-fill
പാലാ ബസ്റ്റാൻഡിൽ ബസ്സിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ സംക്രാന്തി  സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

പാലാ ബസ്റ്റാൻഡിൽ ബസ്സിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ സംക്രാന്തി സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: പോക്സോ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംക്രാന്തി പെരുമ്പായിക്കാട് തുണ്ടിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അഫ്സൽ (31) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ ജനുവരി മാസം പാലാ ബസ്റ്റാൻഡിൽ ബസ്സിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ പോലീസ് സംഘം ഇയാളെ ഏറ്റുമാനൂർ പാറോലിക്കൽ നിന്നും പിടികൂടുകയായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്. ഐ ബിജുമോൻ വർഗീസ്, സി.പി.ഓമാരായ രഞ്ജിത്ത്, ജോഷി മാത്യു, ശ്രീജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.