വൈക്കത്തെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി
സ്വന്തം ലേഖകൻ
വൈക്കം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി. ജില്ലയിൽ നിന്നുമാണ് പ്രതിയെ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്. വൈക്കം തലയാഴം ഉല്ലല പഞ്ചായത്ത് ഓഫീസിന് സമീപം വടവനത്ത് കിഴക്കേത്തറ വീട്ടിൽ അഗ്രേഷിനെ (27) യാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയത്.
വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്ന അഗ്രേഷിനെതിരെ വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്രേഷിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തിയാണ് ഉത്തരവായത്. വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, സംഘം ചേർന്ന് ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കുക, വധശ്രമം തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരുംദിവസങ്ങളിലും തുടരുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ അറിയിച്ചു.