വൈക്കത്ത് ഗാന്ധി ശില്പത്തോട് അനാദരവ്: നടപടിയെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ഗാന്ധി ശില്പം വികൃതമായ നിലയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് സംഘാടകരുടെ പിടിപ്പുകേടാണെന്ന്  ഫൗണ്ടേഷന്‍

വൈക്കത്ത് ഗാന്ധി ശില്പത്തോട് അനാദരവ്: നടപടിയെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ഗാന്ധി ശില്പം വികൃതമായ നിലയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് സംഘാടകരുടെ പിടിപ്പുകേടാണെന്ന് ഫൗണ്ടേഷന്‍

സ്വന്തം ലേഖിക

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം അനാദരിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വൈക്കത്ത് ഗാന്ധി ശില്പം അനാദരിക്കപ്പെട്ടതു സംബന്ധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശതാബ്ദി ആഘോഷ ചടങ്ങുകള്‍ക്കു ശേഷം മുഖ്യമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം വികൃതമായ നിലയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് പരാതി നല്‍കിയത്.

ശില്പത്തിനു തകരാര്‍ വന്നാല്‍ പരസ്യ പ്രദര്‍ശനം നടത്താതെ മാറ്റി വയ്ക്കുകയോ തുണികൊണ്ട് മറയ്ക്കുകയോ ചെയ്യാതിരുന്നത് സംഘാടകരുടെ പിടിപ്പുകേടാണെന്നും ഗാന്ധിജിയോടുള്ള അനാദരവാണെന്നും ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.