വൈക്കത്ത് നാല് പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ : സ്ഥിരീകരണം പോസ്റ്റുമോര്‍ട്ടത്തില്‍;തെരുവ് നായ ചത്തത് ഇന്ന് രാവിലെ ;പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം നിത്യ സംഭവം ; നഗരസഭ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

വൈക്കത്ത് നാല് പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ : സ്ഥിരീകരണം പോസ്റ്റുമോര്‍ട്ടത്തില്‍;തെരുവ് നായ ചത്തത് ഇന്ന് രാവിലെ ;പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം നിത്യ സംഭവം ; നഗരസഭ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

 

സ്വന്തം ലേഖിക

കോട്ടയം: വൈക്കത്ത് നാല് പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

തെരുവ് നായ ഇന്ന് രാവിലെയാണ് ചത്തത്. പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം നിത്യ സംഭവമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേ വിഷബാധ സ്ഥിരീകരിച്ച തെരുവ് നായ ഒരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാരെ ഓടിച്ചിട്ട് കടിച്ചത്. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴ് മണിയോടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. കുട്ടികളടക്കം പലരും ഓടി മാറി. ആക്രമണത്തില്‍ വീണ് പോയവരെ നായ നിലത്തിട്ട് കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ച് വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്.

പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കടിച്ച നായ വീണു ചത്തെങ്കിലും പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ ഉളളതിനാല്‍ ശവം പോസ്റ്റ്മോര്‍ട്ടം ചെയ്യും. നായകളുടെ വന്ധ്യങ്കരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവു സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.