വൈക്കം മൂലേക്കടവ് പാലം പൈലിംഗിനിടെ ഭൂമിക്കടിയില്‍ നിന്ന് തിളച്ചവെള്ളം; അമ്പരന്ന് നാട്ടുകാര്‍; ഒടുവിൽ സംഭവിച്ചത്…..

വൈക്കം മൂലേക്കടവ് പാലം പൈലിംഗിനിടെ ഭൂമിക്കടിയില്‍ നിന്ന് തിളച്ചവെള്ളം; അമ്പരന്ന് നാട്ടുകാര്‍; ഒടുവിൽ സംഭവിച്ചത്…..

വൈക്കം: പാലത്തിന് പൈലിംഗ് നടത്തുന്നതിനിടയില്‍ വൈദ്യുതപോസ്റ്റിന് സമീപത്തു നിന്നു തിളച്ച വെള്ളം പുറത്തേക്കുവന്നത് പരിഭ്രാന്തി പരത്തി.

മറവൻതുരുത്ത് ചെമ്പ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു മുവാറ്റുപുഴയാറിനു കുറുകെ നിര്‍മ്മിക്കുന്ന മൂലേക്കടവ് പാലത്തിന്റെ പൈലിംഗിനിടയിലാണ് സംഭവം.

. വൈദ്യുതി തകരാറുമായി ബന്ധപ്പെട്ടാണോ അടിയില്‍ നിന്ന് വെള്ളം തിളച്ചെത്തുന്നതെന്ന് കരുതി കെ എസ് ഇ ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു പരിശോധന നടത്തി വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രതിഭാസമല്ലിതെന്ന് ഉറപ്പു വരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറവൻതുരുത്ത് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പിന്നീട് പഞ്ചായത്ത് അധികൃതര്‍ ജിയോളജിസ്റ്റുമായി ബന്ധപ്പെട്ടു.

നിരന്തരം പൈലിംഗ് നടത്തുമ്പോള്‍ ഭൂമിക്കടിയില്‍ ഉണ്ടാകുന്ന താപം ദുര്‍ബലമായ സ്ഥലത്തുകൂടി പുറത്തു വരുന്നതു കൊണ്ടാണ് വെള്ളം തിളച്ചുമറിയുന്നതായി കാണുന്നതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിസ്റ്റ് അറിയിച്ചതോടെയാണ് ആശങ്ക അകന്നത്.