കോട്ടയം വൈക്കത്ത് തെരുവുനായ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്; കൈയ്ക്ക് പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
സ്വന്തം ലേഖകൻ
വൈക്കം: ഇടയാഴത്ത് തെരുവുനായയുടെ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. ഇടയാഴം സി.എച്ച്.സിയിലെ ശുചീകരണ ജീവനക്കാരിക്കാണ് കടിയേറ്റത്.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. ആശുപത്രിയുടെ പ്രധാന ഗേറ്റ് തുറക്കുന്നതിനിടെ ജീവനക്കാരി സുജക്കാണ് നായുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിൽ അലഞ്ഞു തിരിയുന്ന നായ് സുജക്കുനേരെ പാഞ്ഞടുക്കുകയും വസ്ത്രം കടിച്ചുകീറുകയുമായിരുന്നു. ഇതിനിടെ നിലത്തുവീണ ഇവരുടെ കൈക്ക് നായ കടിച്ചു. സമീപമുണ്ടായിരുന്നവർ നായയെ തുരത്തിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സുജയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0