കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കാണാതായ രോഗി സമീപത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ ; വൈക്കം വെച്ചൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയില്‍ : പ്രദീപിനെ അന്വേഷിച്ച് ലോഡ്ജില്‍ എത്തിയവരോട് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞുവെന്നും ആരോപണം

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കാണാതായ രോഗി സമീപത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ ; വൈക്കം വെച്ചൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയില്‍ : പ്രദീപിനെ അന്വേഷിച്ച് ലോഡ്ജില്‍ എത്തിയവരോട് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞുവെന്നും ആരോപണം

സ്വന്തം ലേഖകന്‍

കോട്ടയം : മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളെ സമീപത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നേത്രരോഗ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വൈക്കം വെച്ചൂര്‍ തുണ്ടിയില്‍ ടി.എസ്. പ്രദീപിനെ (52) ആണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

സാരികൊണ്ട് ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.
3 ദിവസം മുന്‍പാണ് ഇദ്ദേഹം ചികിത്സ തേടി മെഡിക്കല്‍ കോളജില്‍ എത്തിയത്. 7-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരന്‍ ബൈജുവിനെ ഫോണില്‍ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും കാന്‍സര്‍ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ബൈജു ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രദീപിനെ വാര്‍ഡില്‍ കണ്ടെത്തിയില്ല.ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രദീപിനെ കാണാതായതോടെ തലയാഴം പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ഷൈലകുമാറും മറ്റു ജനപ്രതിനിധികളും രാത്രി തന്നെ ഈ ലോഡ്ജില്‍ അന്വേഷിച്ച് എത്തിയിരുന്നു. പ്രദീപിന്റെ ചിത്രം കാണിച്ചിട്ടും പ്രദീപ് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ലോഡ്ജ് ജീവനക്കാരന്‍ പറഞ്ഞുവെന്നും ആരോപണമുണ്ട്.

അര്‍ധ രാത്രി വരെ സമീപത്തെ വിവിധ ലോഡ്ജുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ മടങ്ങി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ അന്വേഷിച്ച് എത്തിയവരോട് താന്‍ വൈകിട്ട് ആറിന് ശേഷമാണ് എത്തിയതെന്നും ഈ സമയം ആരും മുറി എടുത്തിട്ടില്ലെന്നുമാണ് അറിയിച്ചതെന്ന് ലോഡ്ജ് ജീവനക്കാരന്‍ പറഞ്ഞു. സുധയാണ് പ്രദീപിന്റെ ഭാര്യ. മക്കള്‍: അനന്തകൃഷ്ണന്‍, ആദിത്യകൃഷ്ണന്‍.