വീണ്ടുമൊരു അഷ്ടമിക്കാലം; ഉത്തര ദിക്കില്‍ കൊടിയേറി; പഞ്ചാക്ഷരീ മന്ത്രങ്ങൾ മുഴങ്ങുന്ന വൈക്കത്തപ്പന്റെ തിരുഃസന്നിധിയിൽ ഇനി ഉത്സവ നാളുകൾ
വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. കെടാവിളക്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. സിനിമാതാരം ജയസൂര്യ കലാമണ്ഡപത്തിൽ ദീപം തെളിയിച്ചു. തുടർന്ന് നടന്ന ശ്രീബലിക്ക് തിരുനക്കര ശിവൻ തിടമ്പേറ്റി.
ഉഷ:പൂജ, എതൃത്തപൂജ, പന്തീരടിപൂജ എന്നിവയ്ക്ക് ശേഷം കൊടിക്കൂറ ശ്രീകോവിലില്‍ നിന്ന് കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റ്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ തന്ത്രം ഭദ്രകാളി മറ്റപ്പള്ളി, കിഴക്കിനിയേടത്ത് മേക്കാട് എന്നീ രണ്ട് ഇല്ലങ്ങള്‍ക്കാണ്. കൊടിയേറ്റുന്ന സമയത്തെ തന്ത്രത്തിന്റെ ഊഴമനുസരിച്ചാണ് ഇവരിലൊരാള്‍ കൊടിയേറ്റ് നിര്‍വഹിക്കുക.
മഹാദേവരുടെ സ്വര്‍ണ്ണ ധ്വജത്തിന് ഉത്തര, ദക്ഷിണ ദിക്കുകളിലേക്കായി രണ്ട് തണ്ടുകളുണ്ട്. കൊടിയേറ്റുന്നത് ഭദ്രകാളി മറ്റപ്പള്ളി നമ്ബൂതിരിയാണെങ്കില്‍ ധ്വജത്തിന്റെ ഉത്തര ദിക്കിലും മേക്കാടനാണെങ്കില്‍ ദക്ഷിണദിക്കിലുമാണ് ആചാരമനുസരിച്ച് കൊടിയേറ്റുക. വൈക്കം ഷാജി, ചേര്‍ത്തല മനോജ് ശശി, വൈക്കം സുമോദ്, എസ്.പി.ശ്രീകുമാര്‍ എന്നിവരുടെ നാദസ്വര മേളവും ക്ഷേത്ര കലാപീഠം ചേര്‍ത്തല അജിത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരും രണ്ട് സ്വര്‍ണ്ണക്കുടകളും സായുധ പൊലീസും കൊടിയേറ്റിന് അകമ്ബടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടിയേറ്റിനെ തുടര്‍ന്ന് അഷ്ടമി വിളക്കില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, കമ്മിഷണര്‍ ബി.എസ്.പ്രകാശ് എന്നിവര്‍ ചേര്‍ന്നും ദീപം തെളിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.എം.തങ്കപ്പന്‍, ഡെപ്യൂട്ടി കമ്മീമീഷണര്‍ വി.കൃഷ്ണകുമാര്‍, അസി.കമ്മീഷണര്‍ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.