വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ;തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്ത്  തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ആണ് ഭഗവാന്  സമർപ്പിച്ചത്

സ്വന്തം ലേഖിക

ആലപ്പുഴ: വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ. പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്തു വിളവെടുത്ത മത്തങ്ങാ, കുമ്പളങ്ങ വൈക്കത്തപ്പന് കൊടിമര ചുവട്ടിൽ സമർപ്പിച്ചത്.

തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്തു നടന്നു വരുന്ന തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ആണ് സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂർ അമൃത യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പീയുഷിന്റെ അച്ഛന്റ അമ്മ ദേവകി ഓർമ്മയ്ക്കയാണ് അദ്ദേഹത്തിന്റെ സഹകരണത്തോടെ പച്ചക്കറികൾ സമർപ്പിച്ചത്.

ചേർത്തല കരപ്പുറത്തെ ജൈവ കർഷകരായ ജ്യോതിസ്, അനിലാൽ, അഭിലാഷ് എന്നിവർ ചേർന്ന് പച്ചക്കറികൾ വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ജി മധുവിനു കൈമാറി.പത്ത് പേര് അടങ്ങുന്ന തിരുവിഴേശ്വരൻ ജെ എൽ ജി ഗ്രൂപ്പാണ് തിരുവിഴ ഫാം ടൂറിസം എന്നപേരിൽ കൃഷിയെ മുൻനിർത്തി ഉത്തരവാദിത്ത ടൂറിസം സംഘടിപ്പിച്ചു വരുന്നത്.