വൈക്കത്ത് കായലിൽ സ്ഥാപിച്ച കൂറ്റൻ ശില്പം മറിഞ്ഞു വീണത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ: കലയോടുള്ള അധികൃതരുടെ കടുത്ത അനാസ്ഥയെന്ന് ആരോപണം :

വൈക്കത്ത് കായലിൽ സ്ഥാപിച്ച കൂറ്റൻ ശില്പം മറിഞ്ഞു വീണത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ: കലയോടുള്ള അധികൃതരുടെ കടുത്ത അനാസ്ഥയെന്ന് ആരോപണം :

 

വൈക്കം : മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണത് അധികൃതരുടെ അനാസ്ഥയാണന്ന് ആരോപണം.2015 ൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ. ഷിബുവിന്റെ ശ്രമഫലമായാണ് ഈ ശില്പം നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി വൈക്കം മുനിസിപ്പൽ പാർക്കിനോട് അനുബന്ധിച്ച് കായലിൽ സ്ഥാപിച്ചത്.

ശില്പത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും എം. കെ.ഷിബു പലതവണ നിവേദനം സമർപ്പിക്കുകയും വാർത്താമാധ്യമങ്ങൾ ശില്പത്തിന്റെ അപകടാവസ്ഥ നിരവധിതവണ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതാണ്. എന്നിട്ടും അധികൃതർ അനങ്ങിയില്ല.

ഇരുമ്പ് തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പ് വന്ന് കേടായതാണ് ശില്പം കാറ്റിൽ മറിയുവാൻ കാരണമായത്.
കലയോടുള്ള അധികൃതരുടെ കടുത്ത അനാസ്ഥയാണ് : ബിനാലെ ശില്പം മറിഞ്ഞുവീണതിനു പിന്നിൽ എന്നാണ് പൊതുവായ പ്രതികരണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ കൗതുകം പകർന്നിരുന്ന ശില്പമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്. കൊച്ചി ബിനാലോയോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന പ്രശസ്ത ശില്പി ജിജിസ്കറിയ നിർമ്മിച്ച കൂറ്റൻ മണിയുടെ മാതൃകയിലുള്ള ശില്പമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്.

ഇരുമ്പ് തൂണുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്റ്റൈൽലെസ് സ്റ്റീലിലാണ് നിർമ്മിച്ചിട്ടുള്ളത്. മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിൻ്റെ പ്രവർത്തനത്തിലൂടെ ജലപ്രവാഹം ഉണ്ടാകുന്ന ശില്പം വളരെ ആകർഷകമായിരുന്നു.മോട്ടോറുകൾ കേടുവന്നതും സുഷിരങ്ങൾ അഴുക്ക് കയറി അടഞ്ഞതിനെയും തുറന്നു സുരങ്ങളിലൂടെ വെള്ളം ഒഴുകുന്നത് മൂന്നുവർഷം മുമ്പ് നിന്നിരുന്നു.

എങ്കിലും ശില്പം ആകർഷകമായ കാഴ്ചയായിരുന്നു. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തുവാൻ കേരള ലളിതകലാ അക്കാദമിയും സാംസ്കാരിക വകുപ്പും നഗരസഭയും തയ്യാറാകാത്തതാണ് ശില്പം മറിയുവാൻ കാരണമായത്.