play-sharp-fill
ഇരുചക്ര വാഹന മോഷ്ടാക്കൾ എറണാകുളത്ത് പോലീസ് പിടിയിൽ.

ഇരുചക്ര വാഹന മോഷ്ടാക്കൾ എറണാകുളത്ത് പോലീസ് പിടിയിൽ.

 

എറണാകുളം: ഇരു ചക്ര വാഹന മോഷ്ടാക്കൾ എറണാകുളത്ത് പോലീസ് പിടിയിൽ.

തൃശൂർ ഓട്ടുപാറ എടക്കാട് മേപ്പുരക്കൽ വീട്ടിൽ അഭിജിത്ത് (19 ), പത്തനംതിട്ട കലഞ്ഞൂർ സന്ധ്യാ ഭവനിൽ വിഷ്ണു (22 ) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്.

കിറ്റക്സ് ഗാർമെൻസ് പ്രോസസിംഗ് യൂണിറ്റിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത രണ്ട് മോട്ടോർ സൈക്കിളുകൾ ഇന്നലെ പുലർച്ചെയാണ് മോഷണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ രണ്ട് കിലോമീറ്ററോളം
എറണാകുളം റോഡിലൂടെ അതിസാഹസികമായി പിന്തുടർന്നാണ് പിടി
കൂടിയത്.

മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞു.

അഭിജിത്തിന് ഒറ്റപ്പാലം, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസുകൾ ഉണ്ട്.