വാഹന വിൽപന കുത്തനെ ഇടിഞ്ഞപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തി വാഗൺ ആർ ; ടോപ് 10 ൽ ഏഴു കാറുകളും മാരുതിയുടേത്
സ്വന്തം ലേഖിക
ഡൽഹി: ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടുന്നു പോകുന്നത്. തുടർച്ചയായി നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ കമ്ബനികൾക്കും പറയാനുള്ളു. മൂന്നു ലക്ഷത്തിനു മുകളിൽ ജീവനക്കാർ ഏപ്രിൽ മുതൽ വാഹനമേഖലയിൽ തൊഴിൽരഹിതരായെന്നാണ് അനൗദ്യോദിക കണക്കുകൾ സൂചിപ്പിക്കുന്നത്.
പല വാഹന നിർമ്മാതാക്കളും താത്കാലികമായി ഉത്പാദനം നിർത്തിവയ്ക്കുന്നതിലേക്ക് വരെ എത്തിയിരിക്കുന്നു അവസ്ഥ. വാഹന വിൽപന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ മാരുതിക്ക് കഴിഞ്ഞിരിക്കുന്നു. വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് വാഹനങ്ങളിൽ ഏഴും മാരുതിയുടേതു തന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂലൈമാസം 15062 യൂണിറ്റ് വിറ്റുപോയ ചെറു ഹാച്ച്ബാക്ക് വാഗൺആറാണ് വിൽപ്പനയിൽ ഒന്നാമത്. കോംപാക്റ്റ് സെഡാനായ ഡിസയർ 12923 യൂണിറ്റുമായി രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്ത് പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റാണ്. 12677 യൂണിറ്റ് സ്വിഫ്റ്റുകൾ വിൽക്കാൻ മാരുതിക്കായി. ജനപ്രീയ ഹാച്ച്ബാക്കായ ഓൾട്ടോ 11577 യൂണിറ്റുമായി നാലാമതെത്തിയപ്പോൾ മാരുതിയുടെ തന്നെ പ്രീമിയം സെഡാനായ ബലേനൊയാണ് 10482 യൂണിറ്റുമായി അഞ്ചാതെത്തിയത്. 9814 യൂണിറ്റ് വിൽപ്പനയുമായി ഈക്കോ ആറാമത്.
മാരുതിയുടേതല്ലാത്തതായി വിൽപനയിൽ മുന്നിൽ നിൽക്കുന്ന ആദ്യത്തെ കാർ ഹ്യുണ്ടേയ്യുടെ കോംപാക്റ്റ് എസ്യുവി വെന്യുവാണ്. അടുത്തിടെ പുറത്തിറങ്ങിയ വെന്യു 9585 യൂണിറ്റാണ് വിറ്റു പോയത്. എട്ടാം സ്ഥാനത്ത് എർട്ടിഗ വിൽപന 9222 യൂണിറ്റ്. ഹ്യുണ്ടേയ് ഐ20യാണ് 9012 യൂണിറ്റുമായി ഒമ്ബതാം സ്ഥാനത്ത്. 6585 യൂണിറ്റുമായി ക്രേറ്റ പത്താം സ്ഥാനത്തും എത്തി.