വാഗമണ്ണിൽ ടൂർ പോയ ശേഷം മടങ്ങുന്ന വഴിയിൽ മോഷണം: പ്രായപൂർത്തിയാകാത്ത രണ്ടു പേർ അടക്കം ഏഴംഗ സംഘം പിടിയിൽ; മോഷണം നടത്തിയത് പാലായിലും ഈരാറ്റുപേട്ടയിലും മൊബൈൽ ഫോൺ കടകളിൽ

വാഗമണ്ണിൽ ടൂർ പോയ ശേഷം മടങ്ങുന്ന വഴിയിൽ മോഷണം: പ്രായപൂർത്തിയാകാത്ത രണ്ടു പേർ അടക്കം ഏഴംഗ സംഘം പിടിയിൽ; മോഷണം നടത്തിയത് പാലായിലും ഈരാറ്റുപേട്ടയിലും മൊബൈൽ ഫോൺ കടകളിൽ

സ്വന്തം ലേഖകൻ

കോട്ടയം: വാഗമണ്ണിൽ ടൂർ പോയ ശേഷം മടങ്ങുന്നതിനിടെ പാലായിലും ഈരാറ്റുപേട്ടയിലും രണ്ടു മൊബൈൽ ഫോൺ കടകൾ കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ഏഴംഗ യുവാക്കളുടെ സംഘം പിടിയിൽ. സംഘത്തിലെ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.

ഏറ്റുമാനൂർ മംഗലംകലുങ്ക് എള്ളുംകുന്നേൽ വീട്ടിൽ ഹരീഷ് മനു (ഗുണ -19), എള്ളുംകുന്നേൽ വീട്ടിൽ വിഷ്ണു മനു (ഗുണ 20), കല്ലേശിരിൽ മഠംവീട്ടിൽ കെ.എം പ്രിയൻ (19), കർപ്പൂരം വീട്ടിൽ കെ.യദുകൃഷ്ണൻ (അനിയൻകുട്ടൻ – 20), ഏറ്റുമാനൂർ വടക്കേനടയിൽ ഗൗരീശങ്കർ (18) എന്നിവരെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ അമൽ വ്യൂ മൊബൈൽസ്, ഈരാറ്റുപേട്ടയിലെ ആലിഫ് മൊബൈൽ എന്നിവിടങ്ങളിലാണ് സംഘം മോഷണം നടത്തിയത്. വാഗമണ്ണിൽ ടൂർ പോയ ശേഷം മടങ്ങിയെത്തിയ സംഘം, കടയുടെ ഷീറ്റ് പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. മൊബൈൽ ഫോൺ പവർ ബാങ്ക് മെമ്മറികാർഡ് എന്നിവ അടക്കം ഒരു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് ഇവർ മോഷ്ടിച്ചത്.

കടഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ ഫോണുകളിൽ ഒന്ന് ഒരു ഇതര സംസ്ഥാന തൊഴിലാളിയ്ക്കു വിറ്റതായി കണ്ടെത്തി. തുടർന്നു, പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മൊബൈൽ ഫോൺ വിറ്റ യുവാക്കളെപ്പറ്റി വിവരം ലഭിച്ചത്.

തുടർന്നു, പാലാ ഡിവൈ.എസ്.പി ബൈജുകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ അനൂപ് ജോസ് , എസ്.ഐമാരായ സിദ്ദിഖ് അബ്ദുൾ ഖാദർ, ഹാഷിം കെ.എച്ച്, തോമസ് സേവ്യർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ മാത്യു സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.