play-sharp-fill
പൂജാ അവധി ലക്ഷ്യംവെച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാൻ വാഗമണ്ണിലെ ചില്ലുപാലം: 3 മാസമായി അടച്ചിട്ട ചില്ലുപാലം തുറക്കാൻ സർക്കാർ ഉത്തരവ്

പൂജാ അവധി ലക്ഷ്യംവെച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാൻ വാഗമണ്ണിലെ ചില്ലുപാലം: 3 മാസമായി അടച്ചിട്ട ചില്ലുപാലം തുറക്കാൻ സർക്കാർ ഉത്തരവ്

 

വാഗമൺ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ സർക്കാർ ഉത്തരവായി. മൂന്നുമാസമായി ചില്ലുപാലം അടച്ചിട്ടിരിക്കുകയായിരുന്നു.

 

ചില്ലുപാലത്തിന്റെ സുരക്ഷ, സ്റ്റെബിലിറ്റി എന്നിവയെക്കുറിച്ച് കോഴിക്കോട് എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ ഇടക്കാലറിപ്പോർട്ടിലെ ശുപാർശകൾ കർശനമായി പാലിക്കുന്നുവെന്നുറപ്പാക്കി പ്രവർത്തനം പുനരാരംഭിക്കാനാണ് സർക്കാർ നിർദേശം.

 

വളരെയേറെ പ്രതീക്ഷയോടെയാണ്  ചില്ലുപാലം നിർമിച്ചത്. എന്നാൽ പ്രവർത്തനരഹിതമായിരുന്നത് സർക്കാരിനും വലിയ സാമ്പത്തിക നഷ്ട‌ത്തിനിടയാക്കി. കാലാവസ്ഥ പ്രതികൂലമായതോടെ  കഴിഞ്ഞ മെയ്‌ 30-ന് സംസ്ഥാന ടൂറിസം ഡയറക്‌ടറുടെ ഉത്തരവു പ്രകാരമാണ് ചില്ലുപാലം അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ, കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറന്നുകൊടുത്തിരുന്നില്ല. പൂജ അവധിക്കാലം വരുന്നതിനാൽ, വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് വാഗമണ്ണിൽ പ്രതീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ചില്ലുപാലം തുറക്കാൻ വീണ്ടും ഉത്തരവായത്.