play-sharp-fill
ദേശീയ വടംവലി മത്സരത്തിൽ 3 സ്വർണ്ണവും ഒരു വെള്ളിയും നേടിയ വിദ്യാർത്ഥികളെ കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദിച്ചു

ദേശീയ വടംവലി മത്സരത്തിൽ 3 സ്വർണ്ണവും ഒരു വെള്ളിയും നേടിയ വിദ്യാർത്ഥികളെ കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദിച്ചു

കുമരകം : ദേശീയ വടം വലി മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് 3 സ്വർണ്ണവും ഒരു വെള്ളിയും നേടിയ കുമരകത്തിന്റെ അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു.

ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പരിശീലനം ലഭിച്ച് കേരളത്തെ പ്രതിനിധീകരിച്ച് ആഗ്രയിൽ വെച്ച് നടന്ന ദേശീയ വടംവലി മത്സരത്തിൽ മൂന്ന് സ്വർണ്ണ മെഡലും

ഒരു വെള്ളിമെഡലും കരസ്ഥമാക്കിയ കുമരകത്തിന്റെ മിന്നും താരങ്ങളായി മാറിയ അക്ഷയ് കെ ജെറിൻ, വിനീത് ഗിരീഷ്, ഗൗതം കൃഷ്ണ പി എസ്, കാർത്തികേയൻ വി ആർ, അശ്വിൻ സജീവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നീ നാഷണൽ പ്ലെയേഴ്സിനും അവരെ അതിന് പ്രാപ്തരാക്കിയ സ്കൂളിലെ കായിക അധ്യാപകൻ പി പി ഹരിക്കും കുമരകം ബോട്ട് ജെട്ടിയിൽ നിന്നും സ്കൂൾ അങ്കണത്തിലേക്ക് സ്കൂളിലെ യൂണിഫോം ഫോഴ്സിന്റെ നേതൃത്വത്തിൽ പ്രൗഢോജ്ജല സ്വീകരണം നൽകി.

സ്കൂൾ മാനേജർ എ കെ ജയപ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു വിജയികളെ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത ലാലു, വാർഡ് മെമ്പർ മായാ സുരേഷ്, പിടിഎ പ്രസിഡന്റ് വി സി അഭിലാഷ് ദേവസ്വം സെക്രട്ടറി കെ പി ആനന്ദകുട്ടൻ, പ്രിൻസിപ്പൽ സുനിമോൾ എസ്, ഹെഡ്മിസ്ട്രസ് കെ എം ഇന്ദു, സ്റ്റാഫ് സെക്രട്ടറി സുജ പി ഗോപാൽ, ദേവസ്വം ഭാരവാഹികൾ,പി ടി എ അംഗങ്ങൾ, സ്കൂൾ ജീവനക്കാർ,വിദ്യാർത്ഥികൾ എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.