ക്യാമറ വെച്ചോ? വെച്ചു, …. എന്തിനാ വെച്ചത്? ചുമ്മാ ഒരു രസത്തിന് …!! കോട്ടയം വടവാതൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസിൽ ക്യാമറ പിടിച്ചിരിക്കുന്നത് പേരിന് മാത്രം; കണക്റ്റ് ചെയ്യാത്ത രീതിയിൽ ക്യാമറയുടെ കേബിളുകൾ ദൃശ്യങ്ങളിൽ !
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കെ.കെ റോഡിൽ താന്നിക്കപ്പടിയിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ട ബസിൽ ക്യാമറ പിടിച്ചിരിക്കുന്നത് പേരിന് മാത്രം.
വടവാതൂരിൽ അമിതവേഗതയിലെത്തിയ ബൈക്ക് സ്വകാര്യ ബസിലിടിച്ചാണ് ബൈക്ക് യാത്രക്കാരനായ മീനടം സ്വദേശി ഷിന്റോ ചെറിയാൻ മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ഷാജീസ് ബസും എതിര്‍ദിശയില്‍ വന്ന ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. ബൈക്ക്, ബസിന്റെ മുൻഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു
എന്നാൽ ബസിൻ്റെ മുൻഭാഗത്തെ ഗ്ലാസിന് സമീപം ക്യാമറ പിടിപ്പിച്ചിട്ടുണ്ടെങ്കിലും അത് എവിടെയും കണകറ്റ് ചെയ്തിട്ടില്ല. ക്യാമറയുടെ കണക്റ്റിംഗ് കേബിളുകൾ വെറുതെ കിടക്കുകയാണ്.
ക്യാമറ വർക്കിംഗ് ആയിരുന്നെങ്കിൽ അപകടത്തിന്റെ യഥാർത്ത ചിത്രം അധികാരികൾക്കും , പൊതുജനങ്ങൾക്കും കാണാൻ കഴിഞ്ഞേനെ.
ഇത്തരം കാര്യങ്ങൾ അറിയാനാണ് ക്യാമറകൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നതെങ്കിലും അത് കൃത്യമായ രീതിയിൽ പ്രവർത്തിപ്പിക്കാൻ ബസ് ഉടമകളോ കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതരും തയ്യാറാവുന്നില്ല. മിക്ക വാഹനങ്ങളിലും ഇത് സ്ഥിരം കാഴ്ച്ചയാവുകയാണ്.