വാദങ്ങൾ തെറ്റ്, വിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

വാദങ്ങൾ തെറ്റ്, വിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖിക

തൃശൂർ : പാമ്പാടി നെഹ്‌റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയിൽ കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐയുടെ റിപ്പോർട്ട്. പരീക്ഷയ്ക്ക് കോപ്പി അടിച്ചത് കണ്ടെത്തിയത് കാരണമാണ് ജിഷ്ണു ആത്മഹത്യചെയ്തതെന്ന കോളേജ് അധികൃതരുടെ വാദം തെറ്റാണെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കി.

ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി ആരോപണം ഉന്നയിച്ചത് ഇൻവിജിലേറ്റർ സി പി പ്രവീണാണ് . എന്നാൽ ഇൻവിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാൻ കോളേജ് അധികൃതർ ജിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. ഭാവിയിൽ ഒരു പരീക്ഷയും എഴുതാൻ അനുവദിക്കാതെ ഡീബാർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി കോളേജ് വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ ഓഫീസ് റൂമിൽ വെച്ച് ജിഷ്ണുവിന്റെ കോളറിന് കുത്തിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജിഷ്ണുവിൽ നിന്നും കോപ്പിടയിച്ചു എന്ന സമ്മതിച്ചുകൊണ്ടുള്ള രണ്ടുപേപ്പറുകൾ കോളേജ് അധികൃതർ എഴുതി വാങ്ങിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സി പി പ്രവീണിന്റെയും എൻ കെ ശക്തിവേലിന്റെയും നിരന്തര ഭീഷണിയാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കോപ്പിയടിച്ചു എന്ന് കോളേജ് അധികൃതർ പറയുന്ന ദിവസത്തെ ജിഷ്ണുവിന്റെ ഉത്തരക്കടലാസും സമീപത്തുണ്ടായിരുന്ന കുട്ടികളുടെ ഉത്തരക്കടലാസും സിബിഐ പരിശോധിച്ചിച്ചു. എന്നാൽ ആരോപണം ശരിവെക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജീഷ്ണുവിന്റെ ഉത്തരക്കടലാസ് ക്രോസ് ചെക്ക് ചെയ്യാതെയാണ് ഇൻവിജിലേറ്റർ, കോപ്പിയടിച്ചു എന്ന് കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുമായി ചേർത്ത് പരിശോധിക്കാതെ ഇൻവിജിലേറ്റർ എങ്ങനെ ഈ നിഗമനത്തിലെത്തിയെന്ന സംശയവും സിബിഐ പ്രകടിപ്പിച്ചു