Spread the love

ന്യൂയോർക്ക്: ലോകകപ്പിലെ നോക്കൗട്ട് ചിത്രങ്ങള്‍ തെളിഞ്ഞു.

video
play-sharp-fill

ഗ്രൂപ്പ് ജെ യിലെ മത്സരങ്ങള്‍ കഴിഞ്ഞതോടെ നോക്കൗട്ടിലേക്കുള്ള 32 ടീമുകളുടെയും എതിരാളികള്‍ ആരെന്ന് തീരുമാനമായി.

സഹ ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ്, അർജന്റീന എന്നീ മൂന്ന് ടീമുകള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്‌സർലൻഡ്, മൊറോക്കോ, യുഎസ്‌എ, നെതർലൻഡ്സ്, ജപ്പാൻ, ബെല്‍ജിയം, സ്പെയിൻ, കേപ് വർദെ, കൊളംബിയ, പോർച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ വമ്പൻ ടീമുകള്‍ എല്ലാം തന്നെ സമനില വഴങ്ങിയെങ്കിലും തോല്‍വിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോക്കൗട്ടില്‍ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ ഏഷ്യൻ ശക്തികളായ ജപ്പാൻ നേരിടും. നാളെ രാത്രി 10. 30 നാണ് മത്സരം. ആദ്യ കളിയില്‍ മൊറോക്കോയോട് അപ്രതീക്ഷിതമായ സമനിലവഴങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളില്‍ കാനറികള്‍ വിജയവഴിയില്‍ തിരിച്ചെത്തി.

അതേസമയം മികച്ച ഫോമിലാണ് ജപ്പാൻ കളിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ നെതർലാൻഡ്സിനെ സമനിലയില്‍ ജപ്പാൻ തളച്ചിരുന്നു. നോക്കൗട്ടിലെ ആദ്യ മത്സരം തന്നെ ഈ ടൂർണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രണ്ട് ടീമുകള്‍ തമ്മിലാണെന്നുള്ളത് ആവേശം ഇരട്ടിയാക്കുന്നു.

നോക്കൗട്ടിലെ രണ്ടാം മത്സരത്തില്‍ ജർമനിക്ക് എതിരാളികള്‍ പരാഗ്വായ് ആണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ് ജർമൻ ക്യാമ്പ്.

എന്നാല്‍ കുറൊസാവോയോടും ഐവറി കോസ്റ്റിനോടും മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസവും മുൻ ലോകചാമ്പ്യന്മാർക്കുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെന്ന നാണക്കേട് കൂടിയാണ് കിമ്മിച്ചും സംഘവും ഇത്തവണ തീർത്തത്.

നോക്കൗട്ടിലെ മറ്റൊരു ഗ്ലാമർ പോരാട്ടമാണ് നെതർലാൻഡ്‌സും മൊറോക്കയും തമ്മിലുള്ളത്. ബ്രയാൻ ബ്രോബിയുടെയും ഗാക്പോയുടെയും മിന്നും പ്രകടനത്തില്‍ ഗ്രൂപ്പ് ഘട്ടം കടന്ന നെതർലാൻഡ്സിനെ സംബന്ധിച്ച്‌ മൊറോക്കോ മികച്ച എതിരാളികള്‍ തന്നെയാണ്. കാനറികള്‍ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോ എത്തുന്നത്. ക്യാപ്റ്റൻ ഹക്കിമിയുടെയും ഇസ്മയില്‍ സായിബാരിയുടെയും മിന്നുന്ന ഫോം തന്നെയാണ് മൊറോക്കയുടെ കരുത്ത്.