
ബംഗളുരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവം കർണാടകയിലെ ബെലഗാവിയിലാണ്.
കട്ടഗേരിയിലുള്ള ഒരു സ്‌കൂളിലെ പാചകക്കാരി ശോഭ പർഗുണ്ട സരവാദ് (35) ആണ് കൊല്ലപ്പെട്ടത്. ശോഭ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ ഭർത്താവ് പർഗുണ്ട മാരകായുധവുമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
പ്രതിയുടെ അമിതമായ മദ്യപാനവും ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് വ്യക്തമാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
15 വർഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. സംഭവത്തെത്തുടർന്ന് ഒളിവില്‍ പോകാൻ ശ്രമിച്ച പ്രതി പർഗുണ്ട സരവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.







