Spread the love

ഇടുക്കി: അണക്കര സർക്കാർ സ്കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍
അധ്യാപകൻ ശിവകുമാറിനെതിരെ നടപടി.

video
play-sharp-fill

നിർബന്ധിത അവധിയില്‍ പ്രവേശിക്കാൻ നിർദ്ദേശിച്ചതായി പ്രഥമാധ്യാപകൻ അറിയിച്ചു. പിടിഎയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉള്‍പ്പെടെ തിങ്കളാഴ്ച സ്കൂളില്‍ നേരിട്ട് എത്തി പരിശോധന നടത്തും. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

ഏഴാം ക്ലാസുകാരനെ അധ്യാപകൻ മുട്ടില്‍ നിർത്തിച്ച്‌ കാലില്‍ ചവിട്ടി മർദ്ദിച്ചതായാണ് പരാതി. കുട്ടിയെ ചൂരല്‍ കൊണ്ട് അടിച്ചും മുട്ടില്‍ നിർത്തിച്ച്‌ കാലില്‍ ചവിട്ടിയുമാണ് അധ്യാപകൻ മർദ്ദിച്ചത്. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group