play-sharp-fill
വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു ; ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിൽ എൽഡിഎഫ് ക്യാംപ്

വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു ; ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിൽ എൽഡിഎഫ് ക്യാംപ്

സ്വന്തം ലേഖകൻ

വടകര: വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്.


വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറി‍ഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരിയിലെ വോട്ടെണ്ണൽ മുന്നേറുന്നത്. എന്നാൽ ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിലാണ് എൽഡിഎഫ് ക്യാംപ്.