play-sharp-fill
എന്തുവന്നാലും രക്ഷപ്പെടാമെന്ന തോന്നല്‍ അവര്‍ക്കുണ്ട്, അത് ഒരു പരിധിവരെ ശരിയുമാണ്’; പല ഡ്രൈവര്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്; വടക്കഞ്ചേരി വാഹനാപകടത്തില്‍ സ്വമേധയാ കേസെടുത്ത്  ഹൈക്കോടതി

എന്തുവന്നാലും രക്ഷപ്പെടാമെന്ന തോന്നല്‍ അവര്‍ക്കുണ്ട്, അത് ഒരു പരിധിവരെ ശരിയുമാണ്’; പല ഡ്രൈവര്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്; വടക്കഞ്ചേരി വാഹനാപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: വടക്കഞ്ചേരി വാഹനാപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.

ഹൃദയം തകര്‍ക്കുന്ന ഈ വാര്‍ത്ത ഇന്നുകൊണ്ട് അവസാനിപ്പിക്കാന്‍ പാടില്ല. ഇതിന് എന്തെങ്കിലും പോംവഴി കണ്ടെത്തിയേ മതിയാവൂ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ലെയിന്‍ ഡിസിപ്ലീന്‍ ഇല്ല. വണ്ടികള്‍ ലെഫ്റ്റ് സൈഡെടുത്ത് പോകാറില്ല. വലതുവശം നോക്കിയാണ് അവര്‍ പോകുന്നത്. എമര്‍ജന്‍സി ബട്ടണ്‍ പല വണ്ടികളിലും ഇല്ല. നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതമാണ്. പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു. എന്തപകടം ഉണ്ടായാലും രക്ഷപ്പെടാമെന്ന തോന്നല്‍ ഡ്രൈവര്‍മാര്‍ക്കുണ്ട്. അത് ഒരു പരിധിവരെ ശരിയുമാണ്. ബസുകളില്‍ സീറ്റ് ബെല്‍റ്റ്, എയര്‍ ബാഗുകള്‍ എന്നിവയൊന്നും ഇല്ല. എന്തുകൊണ്ട് നമ്മള്‍ അതിനെപറ്റി ചിന്തിക്കുന്നില്ല. അപകടം ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഇതിനെപറ്റി ചിന്തിക്കുന്നത്. അല്ലെങ്കില്‍ നമ്മള്‍ ഇതിനെപറ്റി ചിന്തിക്കുമായിരുന്നോ?

ബസുകള്‍, ഹെവി വെഹിക്കിള്‍സ് എന്നിവയ്ക്ക് ഓവര്‍ടേക്കിംഗ് പാടില്ല എന്ന് പറഞ്ഞ് ഉത്തരവിറക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കേണ്ട സാഹചര്യമാണിത്.’- കോടതി പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്നിവരോട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നേരിട്ട് എത്താന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി ഹാജരാകണം. നാളെ ഉച്ചയ്ക്ക് 1.45ന് കേസ് വീണ്ടും പരിഗണിക്കും.