ഒരാഴ്ചത്തേയ്ക്ക് വാക്‌സിൻ ബുക്ക് ചെയ്യാം: സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് തട്ടിപ്പ് സന്ദേശവുമായി സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർ; സന്ദേശം വ്യാജമെന്ന മുന്നറിയിപ്പ് നൽകി ജില്ലാ കളക്ടർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിൽ മൂന്നു ദിവസമായി തുടർച്ചയായി കൊവിഡ് വാക്‌സിൻ വിതരണം മുടങ്ങിയതിനു പിന്നാലെ വ്യാജ പ്രചാരണവുമായി സോഷ്യൽ മീഡിയ. മൂന്നു ദിവസത്തേയ്ക്കുള്ള വാക്‌സിൻ വിതരണത്തിനു ബുക്കിംങ് ആരംഭിച്ചതായാണ് ഇപ്പോൾ വ്യാജ പ്രചാരണം നടക്കുന്നത്. വാക്സിൻ ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജമാണ് എന്നു ജില്ലാ കളക്ടർ അരിയിച്ചു.
കോട്ടയം ജില്ലയിൽ കൊവിഡ് വാക്സിനേഷന്റെ ഒരാഴ്ച്ചത്തേക്കുള്ള ഓൺലൈൻ ബുക്കിംഗ് ജൂൺ 13 ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്സിനേഷൻറെ തലേന്നു വൈകുന്നേരം ഏഴു മുതൽ ബുക്കിംഗ് നടത്താൻ കഴിയുന്ന സംവിധാനമാണ് ജില്ലയിൽ നിലവിലുള്ളത്.
വാക്സിൻറെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂൾ തീരുമാനിക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ഉൾപ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുൻകൂട്ടി നൽകാറുമുണ്ട്.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായും കളക്ടർ വ്യക്തമാക്കി.
വ്യാജ സന്ദേശം ഇങ്ങനെ
12-06-2021
വാക്സിനേഷൻ സ്ളോട്ട് ഓപ്പൺ ആവുന്നതുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട അറിയിപ്പ്.. നാളെ(13/06/21) ഉച്ചയ്ക്ക് 12 മണിക്കും ഒരുമണിക്കും ഇടയിൽ ആയി ഒരാഴ്ചക്കുള്ള സ്ളോട്ടുകൾ ഒന്നിച്ച് ഓപ്പൺ ചെയ്യും. വാക്സിൻ ലഭ്യത അനുസരിച്ച് വിവിധ സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ള സ്ളോട്ടുകൾ ഓപ്പൺ ആവും അതുകൊണ്ട് അതിൽ പരമാവധി ആളുകൾക്ക് ബുക്ക് ചെയ്യാൻ കഴിയും. (നിലവിലുള്ളത് ഒരു ദിവസത്തേക്ക് ഉള്ളതായിരുന്നു) നാളത്തെ ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു….
40 മുതൽ 44 വരെയുള്ള ആളുകൾക്കും ,44 വയസ്സിന് മുകളിൽ ഉള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്തുക…