യുവജനക്ഷേമ കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം കൊവിഡ് വാക്സിൻ സ്വീകരിച്ചു: പ്രായം 45 കഴിഞ്ഞോ എന്ന് സോഷ്യൽ മീഡിയ: നാട്ടുകാർക്ക് രണ്ടാം ഡോസ് വാക്സിൻ  ലഭിക്കാതിരിക്കുമ്പോൾ സി.പി.എം നേതാവ് കൊവിഡ് വാക്സിൻ സ്വീകരിച്ചത് വിവാദത്തിൽ

യുവജനക്ഷേമ കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം കൊവിഡ് വാക്സിൻ സ്വീകരിച്ചു: പ്രായം 45 കഴിഞ്ഞോ എന്ന് സോഷ്യൽ മീഡിയ: നാട്ടുകാർക്ക് രണ്ടാം ഡോസ് വാക്സിൻ ലഭിക്കാതിരിക്കുമ്പോൾ സി.പി.എം നേതാവ് കൊവിഡ് വാക്സിൻ സ്വീകരിച്ചത് വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സാധാരണക്കാരായ ആളുകൾ എവിടെ നിന്ന് കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്നറിയാതെ അന്തം വിട്ട് നടക്കുന്നതിനിടെ വാക്സിൻ സ്വീകരിച്ച് യുവജന ക്ഷേമ കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ചിന്ത തന്നെയാണ് ഇതു സംബന്ധിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. എന്നാൽ , സംസ്ഥാനത്ത് 18 വയസിന് മുകളിൽ 45 വയസ് വരെ പ്രായമുള്ളവർക്ക് ഇപ്പോഴും കൊവിഡ് വാക്സിൻ ലഭിക്കുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ ചിന്ത ജെറോം വാക്സിൻ സ്വീകരിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിൽ കഴിഞ്ഞ അഞ്ചു ദിവസമായി വാക്സിൻ വിതരണം നടക്കുന്നില്ല. ദിവസങ്ങൾക്ക് ശേഷം ഇന്നു മാത്രമാണ് കോട്ടയം ജില്ലയിൽ കൊവിഡ് വാക്സിൻ വിതരണം പുനരാരംഭിച്ചത്. എന്നാൽ, പലപ്പോഴും സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാൻ നോക്കുമ്പോൾ പല തകരാറുകളാണ് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ നാട്ടുകാർ വാക്സിൻ ലഭിക്കാതെ നെട്ടോട്ടം ഓടുമ്പോഴാണ് ഇത്തരത്തിൽ ചിന്തയെ പോലെ സി.പി.എം നേതാവ് വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ വിതരണം ചെയ്യുന്നത്.

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിന് മെയ് ഒന്ന് മുതൽ നടപടി ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ , ഇപ്പോഴും ഈ പ്രായക്കാർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ വ്യക്തമായ നിർദേശം എത്തിയിട്ടില്ല. ഇതിനിടെയാണ് ചിന്ത വാക്സിൻ എടുത്തത് വിവാദമായിരിക്കുന്നത്.