play-sharp-fill
സംസ്ഥാനത്ത് കൗമാര പ്രായത്തിലുള്ളത് 15 ലക്ഷം കുട്ടികൾ; കുട്ടികൾക്കുള്ള വാക്‌സിനേഷൻ 10 ദിവസത്തിനകം പൂർത്തിയാക്കും; മികച്ച പ്രതികരണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൗമാര പ്രായത്തിലുള്ളത് 15 ലക്ഷം കുട്ടികൾ; കുട്ടികൾക്കുള്ള വാക്‌സിനേഷൻ 10 ദിവസത്തിനകം പൂർത്തിയാക്കും; മികച്ച പ്രതികരണമെന്ന് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷന് തുടക്കമായി. ഇതിന് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.


സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 15 ലക്ഷം കുട്ടികളാണുള്ളത്. ഇവർക്കെല്ലാം 10 ദിവസത്തിനകം വാക്‌സിൻ കൊടുത്തുതീർക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വകഭേദമായ ഒമൈക്രോൺ സമൂഹവ്യാപനം കേരളത്തിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കേരളത്തിൽ 152 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതിൽ 50 ഉം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നരാണ്. വൈറസ് ബാധ സ്ഥിരീകരിച്ച 84 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരുമാണ്. 18 പേർക്കു മാത്രമാണ് സമ്പർക്കം വഴി ഒമൈക്രോൺ ബാധിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള ബോർഡും മുതിർന്നവരുടേതിന് നീല നിറവുമാണ്. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രം വാക്‌സിനെടുക്കാൻ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തുക. ആധാർ കാർഡോ, ആധാറില്ലെങ്കിൽ സ്‌കൂൾ ഐഡി കാർഡോ മറക്കാതെ കൊണ്ട് വരേണ്ടതാണ്.

കോവിഡ് വന്നിട്ടുള്ള കുട്ടികൾ 3 മാസം കഴിഞ്ഞ് വാക്‌സിൻ എടുത്താൽ മതിയാകും. ഒമൈക്രോൺ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.