play-sharp-fill
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് ജീവനക്കാരിയുടെ ഒഴിവ്; ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം; സെപ്തംബർ മുതൽ 6 മാസമാണ് കാലാവധി; മുൻപരിചയമുള്ളവർക്കും പ്രദേശവാസികൾക്കും മുൻ​ഗണന; അഭിമുഖം ആഗസ്റ്റ് 31 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പിഎച്ച്‌സി ഓഫീസിൽ

പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം എന്ന ക്രമത്തിൽ മാസംതോറും പന്ത്രണ്ട് ദിവസത്തേക്ക് ക്ലീനിംങ്ങ് ജീവനക്കാരിയെ നിയമിക്കുന്നു.

എഴുത്തും വായനയും അറിയാവുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവരാവണം. സെപ്തംബർ മുതൽ 6 മാസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

താൽപ്പര്യമുള്ളവർ, തിരിച്ചറിയൽ രേഖകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും (നിർബന്ധമല്ല) വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയും സഹിതം ആഗസ്റ്റ് 31 ന് രാവിലെ 11 മണിക്ക് പാമ്പാടുംപാറ പിഎച്ച്‌സി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. പാമ്പാടുംപാറ പ്രദേശത്തുള്ളവർക്കും പരിചയം ഉള്ളവർക്കും മുൻ​ഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ: 04868 232285.