play-sharp-fill
വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക് ; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി

വി ടി ബൽറാമിന്റെ കാറിടിച്ച് യുവതിക്ക് പരിക്ക് ; വാഹനം നിര്‍ത്താതെ പോയെന്ന് പരാതി

സ്വന്തം ലേഖകൻ

കോഴിക്കോട്: വി ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച്‌ യുവതിക്ക് പരിക്കേറ്റു.

നടേരി മൂഴിക്കുമീത്തല്‍ കുഞ്ഞാരി സഫിയക്കാണ്‌ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു അപകടം.

ബല്‍റാം സഞ്ചരിച്ച കാര്‍ തട്ടി പരിക്കേറ്റുവെന്നും വാഹനം നിര്‍ത്താതെ പോയിയെന്നും സഫിയ പൊലീസില്‍ പരാതി നല്‍കി.

യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെങ്കിലും ബല്‍റാം കാറില്‍ നിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവില്‍ ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.

സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ചികിത്സ തേടി.