മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരുക്ക്

മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരുക്ക്

സ്വന്തം ലേഖകൻ

കോട്ടയം∙ മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മന്ത്രിയുടെ ഗൺമാന് പരുക്കേറ്റു. മന്ത്രിക്ക് കാര്യമായ പരുക്കില്ലെന്ന് വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് പാമ്പാടിയിൽ വെച്ചായിരുന്നു അപകടം.