Spread the love

കൊച്ചി: വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍.

video
play-sharp-fill

ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോണ്‍ഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുണ്‍ ജെറോം 955 രൂപ അടച്ചാണ് പൂജകള്‍ ബുക്ക് ചെയ്തത്.

ഒന്നരവർഷമായി അബുദാബിയില്‍ കഴിയുകയാണ് തരുണ്‍. സതീശനോടുള്ള താല്പര്യത്തെ തുടർന്ന് സുഹൃത്തിനെ കൊണ്ടാണ് ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിച്ചത്. പട നയിച്ചവനാണ് അധികാരത്തില്‍ ഇരിക്കാൻ യോഗ്യനെന്നും തരുണ്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് ഡല്‍ഹിയില്‍ നിർണ്ണായക യോഗം നടക്കുകയാണ് .വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവർക്കൊപ്പം കെ പി സി സി പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേതാക്കളുമായി ഒറ്റക്കൊറ്റക്കും ഒന്നിച്ചിരുന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഹൈക്കമാൻഡ് പ്രതിനിധികളും ചർച്ച നടത്തും.