Spread the love

കുമരകം പഞ്ചായത്ത് മൂന്നാം വാർഡിന്റെയും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ (മെയ് 10-ന്) സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

video
play-sharp-fill

ചൂളഭാഗത്തുള്ള ചൂളയ്ക്കൽ അജിമോന്റെ വസതിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുക. തിമിര നിർണയം, ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് എന്നിവ ക്യാമ്പിൽ ലഭ്യമായിരിക്കും.

പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തുന്നവർക്ക് തുടർനടപടികൾ ക്യാമ്പിൽ വച്ച് തന്നെ സ്വീകരിക്കാൻ സാധിക്കുമെന്ന് മൂന്നാം വാർഡ് മെമ്പർ വി.കെ സുനിത്ത് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് 8129205429 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.