Spread the love

കൊച്ചി: പൊതുമേഖല കപ്പല്‍ നിർമ്മാണ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന് അദാനി ഗ്രൂപ്പില്‍ നിന്ന് പുതിയ കരാർ ലഭിച്ചു. 70 ടണ്‍ ഭാരമുള്ള ബൊള്ളാർഡ് പുള്‍ പവറുള്ള നാല് എഎസ്ഡി (അസിമുത്തിംഗ് സ്റ്റേണ്‍ ഡ്രൈവ്) ടഗ്ഗുകളുടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള സ്പാർക്കിള്‍ ലിമിറ്റഡില്‍ നിന്നാണ് കരാർ ലഭിച്ചത്.

video
play-sharp-fill

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിനാണ് കരാർ ലഭിച്ചിരിക്കുന്നത്. പുതിയ കരാറിന്റെ മൂല്യം ഏകദേശം 100 മുതല്‍ 250 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ട്.

കേന്ദ്ര സർക്കാരിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം പുറപ്പെടുവിച്ച അംഗീകൃത സ്റ്റാൻഡേർഡ് ടഗ് ഡിസൈൻ ആൻഡ് സ്‌പെസിഫിക്കേഷനുകള്‍ (എഎസ്ടിഡിഎസ്) അനുസരിച്ചായിരിക്കും ടഗ്ഗുകള്‍ നിർമ്മിക്കുക. കമ്പനി പറയുന്നതനുസരിച്ച്‌, ടഗ്ഗുകളുടെ വിതരണം 2028 നവംബർ മുതല്‍ ആരംഭിച്ച്‌ 2029 ജൂണില്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ മുൻനിര കപ്പല്‍ നിർമ്മാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് കേന്ദ്ര തുറമുഖ, കപ്പല്‍, ജലഗതാഗത മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏകദേശം 21,000 കോടി രൂപയുടെ ഓർഡറുകള്‍ നിലവില്‍ കമ്പനിയുടെ കൈശമുണ്ട്.