അശ്ലീല ചേഷ്ടകള്‍ കാട്ടി പ്രാങ്ക്; സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും; പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍; വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു
സ്വന്തം ലേഖകന്‍
കൊച്ചി: സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവ് പൊലീസ് പിടിയില്‍. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്ബില്‍ ആകാശ് സൈമണ്‍ മോഹന്‍ (26) എന്നയാളാണ് അറസ്റ്റിലായത്.
എറണാകുളം കച്ചേരിപ്പടി ജംങ്ഷനിലാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തും വിധം പ്രാങ്ക് ചെയ്തത്. ‘കേരളത്തിലെ സ്ത്രീകളെ ശല്യപ്പെടുത്തല്‍ – പ്രാങ്ക് വിഡിയോ’ (ഡിസ്റ്റര്‍ബിംഗ് ദ ഫീമേല്‍സ്, കേരള പ്രാങ്ക്) എന്ന തലക്കെട്ടില്‍ ഇയാളുടെ യൂട്യൂബ് ചാനലില്‍ ഏതാനും വിഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുസ്ഥലങ്ങളില്‍ വച്ച് സ്ത്രീകളുടെ സമീപത്ത് ചെന്നും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്കാണ് ആകാശിനെ കുടുക്കിയത്. അശ്ലീല ചേഷ്ടകള്‍ കാട്ടുമ്‌ബോഴുള്ള സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും.
സൂഹൃത്തുക്കളോടൊപ്പമാണ് ഇയാള്‍ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുന്നത്. ഇത് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യും.
വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടി പൊലീസ് ആരംഭിച്ചു. ആകാശിന്റെ സുഹൃത്തുക്കളേയും കസ്റ്റഡയില്‍ എടുത്തേക്കും.