ഉത്തരാഖണ്ഡിൽ കൊക്കയിലേക്ക് ബസ് മറിഞ്ഞു അപകടം: 20 പേർ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത, പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് സജ്ജമാക്കി
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു. അല്‍മോറ ജില്ലയിലെ രാംനഗറിൽ ഇന്ന് രാവിലെയാണ് അപകടം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്കാണ് വീണത്. ബസിൽ 35 പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അപകടത്തിൽ ബസിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരാണ് അപകട വിവരം അധികൃതരെ അറിയിച്ചത്.
ദേശീയദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും മാർച്ചുളയിലെ സാൾട്ട് ഏരിയ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു
രക്ഷപ്പെടുത്തിയ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ആവശ്യമെങ്കിൽ എയർലിഫ്റ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group