“ഇപ്പോൾ തന്നെ ഭൂകമ്പം, ഹേമ കമ്മിറ്റിയിലെ ആളുകൾ കൂടി വന്നാൽ എന്താകും സ്ഥിതി; ഇനിയും പേരുകള്‍ പുറത്തുവരാനുണ്ട് ;നടി ഉഷ ഹസീന
സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന. എല്ലാവരും തന്നെ ധൈര്യമായി മുന്നോട്ട് വന്ന് കേസ് കൊടുക്കണമെന്നും, റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം നിരവധി കാര്യങ്ങളാണ് നമ്മൾ കേൾക്കുന്നത് അപ്പോൾ കമ്മിറ്റിയ്ക്ക് മുന്നിൽ മൊഴി കൊടുത്തവർകൂടി മുന്നോട്ട് വന്നാൽ എന്താകും സ്ഥിതിയെന്നും ഭയങ്കര ഭൂകമ്പമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും ഉഷ കൂട്ടിച്ചേർത്തു.
ഇനി എന്താണ് നഷ്ടപ്പെടാൻ ഉള്ളത് …നിങ്ങളുടെ അവസരങ്ങൾ നഷ്ട്ടപെട്ടു, വിലക്കേർപ്പെടുത്തി
…മൊഴികൊടുത്തവർ കേസ് കൊടുത്താൽ മാത്രമേ കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുകയുള്ളു വെന്നും ഉഷ പറഞ്ഞു.
ഉചിതമായ സമയത്ത് സർക്കാർ വേണ്ടരീതിയിൽ ഇടപെടും. പോസിറ്റീവ് ആയിട്ടുള്ള തീരുമാനമായിരിക്കും സർക്കാരിൽ നിന്നും ഉണ്ടാവുക എന്നാണ് പ്രതീക്ഷ. ഹേമ കമ്മിറ്റിപോലെയുള്ള വലിയൊരു സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ഉഷ പറയുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമാ മേഖലയിലെ പ്രമുഖരായ വ്യക്തികള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇനിയും പേരുകള്‍ പുറത്തുവരാനുണ്ടെന്ന് നടി ഉഷ ഹസീന. എല്ലാവരും തന്നെ ധൈര്യമായി മുന്നോട്ട് വന്ന് കേസ് കൊടുക്കണമെന്നും, റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം നിരവധി കാര്യങ്ങളാണ് നമ്മൾ കേൾക്കുന്നത് അപ്പോൾ കമ്മിറ്റിയ്ക്ക് മുന്നിൽ മൊഴി കൊടുത്തവർകൂടി മുന്നോട്ട് വന്നാൽ എന്താകും സ്ഥിതിയെന്നും ഭയങ്കര ഭൂകമ്പമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും ഉഷ കൂട്ടിച്ചേർത്തു.
ഇനി എന്താണ് നഷ്ടപ്പെടാൻ ഉള്ളത് …നിങ്ങളുടെ അവസരങ്ങൾ നഷ്ട്ടപെട്ടു, വിലക്കേർപ്പെടുത്തി…മൊഴികൊടുത്തവർ കേസ് കൊടുത്താൽ മാത്രമേ കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിക്കുകയുള്ളു വെന്നും ഉഷ പറഞ്ഞു. ഉചിതമായ സമയത്ത് സർക്കാർ വേണ്ടരീതിയിൽ ഇടപെടും. പോസിറ്റീവ് ആയിട്ടുള്ള തീരുമാനമായിരിക്കും സർക്കാരിൽ നിന്നും ഉണ്ടാവുക എന്നാണ് പ്രതീക്ഷ.
ഹേമ കമ്മിറ്റിപോലെയുള്ള വലിയൊരു സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ഉഷ പറയുന്നു.
അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് ഭരണ സമിതി രാജിവെച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഭരണ സമിതി പൂര്‍ണമായി ഉള്‍പ്പെടെ പിരിച്ചുവിട്ടത്. ഭരണ സമിതി പൂര്‍ണമായി രാജിവച്ച സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും.