ഉത്തര്‍പ്രദേശില്‍ ട്രെയിനിന് തീപിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്; തീ പിടിച്ചത് ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്; ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിനു തീപിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു.
ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ഇവിടെ നിന്നും ബിഹാറിലേക്ക പോവുകയായിരുന്നു ട്രെയിൻ.
ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ ഇറ്റാവയിലെ സരായ് ഭോപത് റെയില്‍വെ സ്റ്റേഷൻ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടാകുന്നത്. ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകളിലൊന്നിലാണ് ആദ്യം തീപിടിക്കുന്നത്. പിന്നീട് തീ മറ്റ് മൂന്ന് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു.
എസ് വണ്‍ കോച്ചില്‍ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷൻ മാസ്റ്റര്‍ ഉടനടി ട്രെയിൻ നിര്‍ത്താൻ നിര്‍ദ്ദേശം നല്‍കിയതോടെ വൻഅപകടം ഒഴിവായി.
Third Eye News Live
0