play-sharp-fill
ഉത്തർപ്രദേശിൽ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു; പതിനൊന്ന് മണി വരെ 21.79 ശതമാനമാണ് പോളിങ്

ഉത്തർപ്രദേശിൽ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു; പതിനൊന്ന് മണി വരെ 21.79 ശതമാനമാണ് പോളിങ്

സ്വന്തം ലേഖകൻ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്ത് ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 676 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് ജനവിധി തേടും. രാവിലെ എട്ടരയോടെ തന്നെ ഗോരഖ്പൂര്‍ മണ്ഡലത്തിലെത്തി യോഗി ആദിഥ്യനാഥ് വോട്ട് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ഗുന്നൗറില്‍ മത്സരിച്ചതാണ് അവസാനത്തെ സംഭവം. അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗണ്‍സിലിലൂടെ ആ സ്ഥാനത്തെത്തിയവരാണ്.

യോഗി ആദിത്യനാഥിന് പുറമെ ബിജെപി വിട്ട മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പിസിസി പ്രസിഡന്റ് അജയ്കുമാര്‍ ലല്ലു എന്നിവരും ഇന്ന് ജനവിധി തേുന്നു.