രാവിലെ അധ്യാപകർ, രാത്രികാലങ്ങളിൽ ഫുഡ് ഡെലിവറിയും ഹോട്ടൽ വെയ്റ്ററും, സർക്കാരേ ജോലി മാത്രം പോരാ.. ജീവിക്കാൻ ശമ്പളവും വേണം, ഇവരുടെ ദുരിതം സർക്കാർ കാണാത്തതോ… കണ്ണൂപൂട്ടിയിരിക്കുന്നതോ…?
തിരുവനന്തപുരം: അധ്യാപക ജോലി ആഗ്രഹിച്ച് ഇല്ലാത്ത കാശുണ്ടാക്കി പഠിച്ചായിരിക്കും പലരും അധ്യാപനത്തിലേയ്ക്ക് തിരിയുന്നത്. പഠിച്ചതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ജോലി കിട്ടണമെങ്കിലും വേണം കാശ്. കടം വേടിച്ച് പഠിച്ച് ജോലി കിട്ടണമെങ്കിൽ സ്കൂളുകൾ ചോദിക്കുന്ന ലക്ഷങ്ങൾ കെട്ടണം.
എന്നാൽ, ഒരു ഗവൺമെന്റ് സ്കൂളുകളിൽ ജോലിയ്ക്ക് കേറാമെന്നുവെച്ചാലോ അടിക്കടി പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന പിഎസ് സി എഴുതണം. ഇനി സർക്കാർ സ്കൂളുകളിൽ ജോലി കിട്ടിയാലും ശമ്പളം മുറതെറ്റാതെ കിട്ടുമോ അതും ഇല്ല.
പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്. ചിലർക്ക് ശമ്പളം കിട്ടിയില്ലെങ്കിലും ആനുകൂല്യങ്ങൾ മാത്രമായി കിട്ടുന്നവരുണ്ട്. എന്നാൽ, ശമ്പളവും ആനുകൂല്യങ്ങളും ഒന്നും കിട്ടാതെ വർഷങ്ങളായി എയ്ഡഡ് മേഖലയിൽ ഇപ്പോഴും ജോലി ചെയ്യുന്നവരുണ്ട്. എന്നാൽ, പല സ്കൂളുകളിലും ശമ്പളം കിട്ടാത്ത അധ്യാപകരും അനധ്യാപകരുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എപ്പോഴെങ്കിലും തങ്ങൾക്കു നിയമനാംഗീകാരം ലഭിക്കും, ശമ്പളവും ആനുകൂല്യങ്ങളും കിട്ടും എന്ന പ്രതീക്ഷയിൽ അവർ ജീവിതം മുന്നോട്ടു നീക്കുകയാണ്. ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നവർ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന് ഒരു അധികൃതരും അന്വേഷിക്കാറില്ല. അവർക്ക് അന്വേഷിക്കേണ്ട കാര്യമില്ല എന്നതാണ് സത്യം.
അതുകൊണ്ടുതന്നെ ജീവിക്കാൻ വേണ്ടി പാർട്ട് ടൈം ജോലികൾ ചെയ്യുക എന്നതാണ് ഇവർക്കു മുന്നിലുള്ള ഒരേയൊരു വഴി. രാവിലെ തന്നെ സ്കൂളിലെത്തി കുട്ടികൾക്ക് വേണ്ടി അധ്യാപകരായി ജോലി ചെയ്യും. വൈകീട്ട് സ്കൂൾ സമയം കഴിഞ്ഞാൽ ഇവരിൽ പലരും ഇലക്ട്രീഷ്യന്മാരും ഡ്രൈവർമാരും, സെക്യൂരിറ്റി ജീവനക്കാരുമായി മാറും. ചിലർ രാത്രികാലങ്ങളിൽ കോച്ചിങ് ക്ലാസുകളും ട്യൂഷനും എടുക്കും, ചിലരാകട്ടെ ഹോട്ടലുകളിൽ വെയ്റ്റർമാരാകും, ചിലർ ഫുഡ് ഡെലിവറി ഏറ്റെടുക്കും.
സ്വയം അറിയാവുന്ന പണികളൊക്കെ ചെയ്യും. കാരണം ജീവിതം മുന്നോട്ട് പോകണമെങ്കിൽ ജോലി മാത്രം പോരല്ലോ ശമ്പളവും കിട്ടണം. സത്യം പറഞ്ഞാൽ ആശിച്ചുമോഹിച്ച് അധ്യാപ ജീവതം തെരെഞ്ഞെടുക്കുന്നവർ ശമ്പളം മില്ലാതെ പണിയെടുത്ത് സർക്കാറിനെ സഹായിക്കുന്നു. പോരാത്തതിന് സ്വന്തം ജീവിതം വഴിമുട്ടാതിരിക്കാൻ ഉറക്കമൊളിച്ച് അറിയാവുന്ന പണികൾ ചെയ്യുന്നു.
എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ കഷ്ടക്കാലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി തുടങ്ങിയിട്ട്. പരാതി പറഞ്ഞാലും ജോലി ഉപേക്ഷിച്ച് പോകുന്നവർ പോകട്ടെ എന്ന നിലപാടാണ് അധികൃതർക്ക്.
നൂറോ ഇരുന്നൂറോ അല്ല സംസ്ഥാനത്തെ 20,000ത്തോളം വരുന്ന എയ്ഡഡ് മേഖലയിലെ അധ്യാപക–അനധ്യാപകർക്കാണു ശമ്പളം മുടങ്ങിയിട്ടുള്ളത്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം മൂലമാണ് ഇവർക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത്.