താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ
കൊച്ചി : മലയാള സിനിമാ താര സംഘടനയായ ‘അമ്മ’യുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
‘ദീര്‍ഘമായ ആലോചനയ്ക്ക് ശേഷമാണ് കഠിനമായ ഈ തീരുമാനത്തിലേക്കെത്തിയത്. പദവിയിലുണ്ടായിരുന്ന കാലം വളരെയധികം ആസ്വദിച്ചിരുന്നു. അടുത്തിടെ ജോലിയുടെ സമ്മര്‍ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചു.
ഇത് ബാലന്‍സ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിനാല്‍ ട്രഷറർ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ പദവിയില്‍ തുടരും. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു’ -ഉണ്ണി മുകുന്ദൻ ഫേസ്ബുക്കില്‍ കുറിച്ചു.
Third Eye News Live
0