ഇന്ന് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച; ലോകം മാതൃദിനം ആചരിക്കുന്ന ദിനമാണ് ഇന്ന്. അമ്മമാരോടും അവരുടെ സനേഹത്തിനും പിന്തുണയ്‌ക്കും ത്യാഗത്തിനും അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കുകയെന്നതാണ് മാതൃദിനത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്

സ്വന്തം ലേഖകൻ

നിരവധി താരങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ മാതൃദിനാശംസകള്‍ പങ്കുവെച്ചത്. ‘എന്റെ ജീവിതത്തിലെ മാജിക്കാണ് അമ്മ’ എന്നാണ് ഉണ്ണി മുകുന്ദന്‍ മാതൃദിനത്തില്‍ കുറിച്ചത്. ബാല്യകാലത്തെ ചിത്രമാണ് താരം പങ്കുവെച്ചത്.

താരങ്ങളായ പേളി , അഹാന കൃഷ്ണ,. ഭാമ, മൃദുല വിജയ്, ബീന ആന്റണി, സൗഭാഗ്യ വെങ്കിടേഷ് എന്നിവരും ആശംസകളറിയിച്ച്‌ അമ്മയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു.
.
അമ്മയോടുള്ള സ്‌നേഹവും ആദരവും ഒരു ദിവസത്തേക്ക് മാത്രം ഒതുക്കി വെയ്‌ക്കേണ്ടതാണോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അമ്മയെന്ന പുണ്യത്തെ കൂടുതല്‍ ഓര്‍ക്കാനൊരു ദിവസമായി ഇന്നത്തെ ദിനത്തെ കരുതാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1905-ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് എന്ന സ്ത്രീയാണ് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. 1908-ല്‍ ഇത് ഫലം കണ്ടു. തുടര്‍ന്നാണ് മെയ് മാസത്തിലെ രണ്ടാം ഞായര്‍ മാതൃദിനമായി ആചരിച്ച്‌ തുടങ്ങിയത്.