നട്ടാശ്ശേരി വട്ടമൂട് ഭാഗത്തു നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി ; ഫോട്ടോയിൽ കാണുന്ന ഷൂ തിരിച്ചറിയാവുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
കോട്ടയം : കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി വട്ടമൂട് ഭാഗത്തു നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. രണ്ടുദിവസം മുമ്പാണ് പ്രദേശത്ത് അജ്ഞാതപ്രദേശം കണ്ടെത്തിയത്.
ഊരും പേരും തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹത്തിന് 165 cm ഉയരവും വെളുത്ത നിറവുമാണ്.
ഉദ്ദേശം 50 വയസിനു മുകളിൽ പ്രായം തോന്നിക്കുന്ന മുഖം പൂർണമായും അഴുകിയതും മറ്റു ശരീരഭാഗങ്ങൾ ഭാഗികമായി അഴുകിയ നിലയിലുള്ള പുരുഷൻ്റ മൃതദേഹത്തിന് ഏകദേശം 10 ദിവസത്തിന് മുകളിൽ പഴക്കമുണ്ട്.
മരണ സമയത്ത് വെളുത്ത മുണ്ടും കറുത്ത ജുബ്ബയുമാണ് ധരിച്ചിരുന്നത്. മൃതദേഹത്തിന് സമീപം 4 പാക്കറ്റ് വിളക്ക് തിരി നൂലും, പച്ച കളറിലെ ഒരു ക്യാഷ്വൽ ഷൂസും ഉണ്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെകുറിച്ചോ, ഫോട്ടോയിൽ കാണുന്ന ഷൂസിനേ കുറിച്ചോ വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ISHO-9497987071, SI-9497980326, Kottayam East PS-0481 2560333 നമ്പരുകളിൽ അറിയിക്കുക.