ഔദ്യോഗിക വാഹനം കണ്ടില്ല ; സുരേഷ് ഗോപി ഓട്ടോയില്‍ യാത്ര ; സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി
സ്വന്തം ലേഖകൻ
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ പോയി. ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ വൈകിട്ട് 6.30 ന് പുരസ്കാര ദാന ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര സഹമന്ത്രി.
ചടങ്ങിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് അന്വഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അടുത്ത സ്ഥലത്തേയ്ക്ക് ഓട്ടോ റിക്ഷ വരുത്തി യാത്ര ചെയ്യുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്പസമയത്തിന് ശേഷം വാഹനം എത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി കാറില്‍ യാത്ര തുടര്‍ന്നു.കേന്ദ്രമന്ത്രി ഓട്ടോയില്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി ആരോപിച്ചു.
Third Eye News Live
0