play-sharp-fill
കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി; ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദർശിക്കും

കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി; ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദർശിക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. ജില്ലയിലെ ബിജെപി നേതാക്കൾ സ്മൃതി ഇറാനിയെ സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര മന്ത്രി വയനാട്ടിലെത്തിയത്.


കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ കേന്ദ്ര മന്ത്രി പങ്കെടുക്കും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെയും മന്ത്രി സന്ദർശിക്കും. വൈകിട്ട് ദില്ലിയിലേക്ക് തിരികെ പോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു.

എന്നാൽ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. ദില്ലിയിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വയനാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.