ഉംപൂൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു…! സംസ്ഥാനത്തും കോട്ടയം ജില്ലയിലും കനത്ത മഴ; രാവിലെ മുതൽ തന്നെ മഴയും കാറ്റും ആഞ്ഞടിക്കുന്നു; വരാനിരിക്കുന്നത് വൻ പ്രളയകാലമെന്ന് ആശങ്ക

ഉംപൂൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു…! സംസ്ഥാനത്തും കോട്ടയം ജില്ലയിലും കനത്ത മഴ; രാവിലെ മുതൽ തന്നെ മഴയും കാറ്റും ആഞ്ഞടിക്കുന്നു; വരാനിരിക്കുന്നത് വൻ പ്രളയകാലമെന്ന് ആശങ്ക

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേന്ദ്ര സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതിനു സമാനമായി ജില്ലയിൽ സംസ്ഥാനത്ത് കനത്ത മഴ. തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ കോട്ടയം ജില്ലയിലും സംസ്ഥാനത്തും കനത്ത മഴ ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ജില്ലയിലുണ്ടായ കനത്ത മഴയിലും കാറ്റിലും പലയിടത്തും വൈദ്യുതി മുടങ്ങുകയും, കനത്ത നാശമുണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഉംപൂൻ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് എത്തിയതിനെ ശരിവയ്ക്കുന്നതിനു തുല്യമാണ് രാവിലെ ആരംഭിച്ച കാറ്റും മഴയും. ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ ഇന്ത്യൻ തീരം തൊടുമെന്നാണ് നിഗമനം. ചുഴലിക്കാറ്റിനെ തുടർന്ന് നിക്കോബാർ ദ്വീപസമൂഹങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാൾ ഉൾക്കടലിൻറെ തെക്കുകിഴക്കൻ മേഖലയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയ കാറ്റ് ശക്തിപ്രാപിച്ച് വരും മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാൽ കാറ്റിൻറെ വേഗത 200 കിലോമീറ്റർ വരെ എത്തിയേക്കും. ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിൻറെ ദിഖയുടെ 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുഴലിക്കാറ്റും എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ജഗത് സിംഗ്പൂരിൽ നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും.

കേരളത്തിൽ 9 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത ഉള്ളതിനാൽ ഇന്ന് മുതൽ ബംഗാൾ ഉൾക്കടലിൻറെ വടക്ക് ഭാഗങ്ങളിലേക്കും പശ്ചിമ ബംഗാൾ തീരത്തിനപ്പുറത്തേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

രാവിലെ മുതൽ കോട്ടയം ജില്ലയിലെ പല മേഖലകളിലും കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.